മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്എസ്പിയു) മയ്യിൽ, ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും ചേർന്ന് നിർധന കുടുംബത്തിനായി നിർമിച്ച ആദ്യ സാന്ത്വന വീടിന്റെ താക്കോൽ കൈമാറി.
മയ്യിലിൽ നടന്ന കെഎസ്എസ്പിയുവിന്റെ 33-ാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് മലപ്പട്ടം യൂണിറ്റിലെ ചൂളിയാട് പ്രദേശത്ത് “സാന്ത്വന ഭവനം” നിർമിച്ചത്. ജില്ലാ പ്രസിഡന്റ് ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു.
മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ. രമണി ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. വീടിന്റെ നിർമാണം ഏറ്റെടുത്ത കരാറുകാരനായ സി.പി. ബാബുവിനെ സംസ്ഥാന കമ്മിറ്റിയംഗം പി.വി. പത്മനാഭൻ അനുമോദിച്ചു. വീടിന്റെ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ പി.പി. ബാലകൃഷ്ണനെ സംസ്ഥാന കമ്മിറ്റിയംഗം കെ.ടി. കത്രിക്കുട്ടി അനുമോദിച്ചു.
ജില്ലാ സെക്രട്ടറി വി.വി. കിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിട നിർമാണ കമ്മിറ്റി കൺവീനർ ഇട്ടമ്മൽ മുകുന്ദൻ, പി.പി. ദാമോദരൻ, എ.കെ. സതി, കെ. ബാലകൃഷ്ണൻ, കെ.വി. യശോദ, കെ.പി. രാമകൃഷ്ണൻ, എം. ബാലൻ, പി.പി. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

