മയ്യിൽ: മുല്ലക്കൊടിയിൽ യുഡിഎഫ് പോളിങ് ഏജന്റ് കെ.പി. അബ്ദുൾ ഷുക്കൂറിനെ ആക്രമിച്ചതിലും കണ്ടക്കൈ വാർഡിൽ യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ റീത്ത് വെച്ച സംഭവത്തിലും മയ്യിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു.
ജനാധിപത്യപ്രക്രിയയെ ഭീഷണിപ്പെടുത്തുന്ന ഇത്തരം അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകരെയും പോളിങ് ഏജന്റുമാരെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ സദസ്സിൽ ടി.വി. അസൈനാർ, സി.എച്ച്. മൊയ്തീൻകുട്ടി, എം. കുഞ്ഞഹമ്മദ് കുട്ടി, ഷംസീർ മയ്യിൽ, കെ. ജുബൈർ, ഫാറൂക്ക് മുല്ലക്കൊടി, പി.പി. മമ്മു, ടി. നാസർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

