കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കവേ കണ്ണൂരിൽ ദാരുണ സംഭവം. വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
ധർമ്മശാല, ഒഴക്രോത്ത് സ്വദേശിയായ കെ.പി. സുധീഷ് കുമാർ (48) ആണ് മരിച്ചത്.
പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെയാണ് സുധീഷ് കുമാർ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വോട്ടെടുപ്പിനിടെയുണ്ടായ ഈ അപ്രതീക്ഷിത മരണം പ്രദേശവാസികളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിലും ഞെട്ടലുളവാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

