22 ഗ്രാംമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kannadiparamba online news
Screenshot

ഇരിട്ടി: കാറിൽ കടത്തുക യായിരുന്ന മാരകലഹരി മരുന്നു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ പുഴാതിയിലെ തർഹീബ് ഹൗസിൽ കെ.സർഫറാസ് (44) നെയാണ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തലത്തിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്.
കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായത്.
മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 13. എ.ടി. 9016 നമ്പർ
കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ്
തോമസ് ടി കെ ,എൻ പത്മരാജൻ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ , സബീഷ് ഇ.പി, ശ്യാം പി എസ്, ഷമീൽ, വനിത സിവിൽ എക്സൈസ് ഓഫീസർജെസ്ന ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!