ജനാധിപത്യത്തിന്റെ ഓർമ്മയുമായി കുഞ്ഞമ്പു നായർ; ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൈ ഉയർത്തി വോട്ട് ചെയ്തയാൾ ഇത്തവണയും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

Kannadiparamba online news
Screenshot

കണ്ണൂർ/കടന്നപ്പള്ളി: കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരധ്യായമാണ് ഇന്ന് കടന്നപ്പള്ളി പാണപ്പുഴയിൽ ആവർത്തിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൈ ഉയർത്തി വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരിലൊരാളായ കരുമാലക്കൽ ഏരത്തു വീട്ടിൽ കുഞ്ഞമ്പു നായർ (97) ഇത്തവണയും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ ചെറുവച്ചേരി ഗവ: എൽ.പി. സ്കൂളിലെ ഒന്നാം ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

പ്രായത്തിൻ്റെ അവശതകൾ വകവെക്കാതെ, കൃത്യസമയത്ത് തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയ കുഞ്ഞമ്പു നായർ പുതിയ തലമുറയ്ക്ക് മാതൃകയായി. ഒരു വോട്ടർ എന്ന നിലയിലുള്ള തൻ്റെ ഉത്തരവാദിത്തം വർഷങ്ങൾക്കിപ്പുറവും അദ്ദേഹം കൃത്യമായി നിറവേറ്റി.

കൈ ഉയർത്തി വോട്ട് ചെയ്ത കാലഘട്ടത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് (ഇ.വി.എം.) എത്തിയ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ദീർഘമായ ഒരു യാത്രയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കുഞ്ഞമ്പു നായരുടെ ഈ സാന്നിധ്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!