മാടായിപ്പാറയിൽ തീപ്പിടിത്തം;തീയണച്ചത് വിദ്യാർഥികൾ

Kannadiparamba online news
Screenshot

പഴയങ്ങാടി : മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. സഹകരണ കോളേജിനും തെക്കിനാക്കീൽ കോട്ടയ്ക്കുമിടയിലായിരുന്നു തീപ്പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ പാറയുടെ പഴയങ്ങാടി താഴ്‌വാരത്തുനിന്നാണ് തീ മുകളിലേക്ക് പടർന്നതെന്ന്‌ കരുതുന്നു. ഏക്കറോളം പുൽമേടുകളാണ് കത്തിയത്. 

മാടായി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥികളായ ഒ. ഫർഹാൻ, പി. അജ്‌നാസ്, മുർഷിദ് റഷീദ്, പി.പി. ഋതുനന്ദ്, പി.വി. നിവേദ് എന്നിവർ മണിക്കൂറോളം പാടുപെട്ടാണ് തീയണച്ചത്. ഇവർക്കൊപ്പം പഴയങ്ങാടിയിലെ രണ്ട്‌ മാധ്യമപ്രവർത്തരും ചേർന്നു. വിവരമറിഞ്ഞ് പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും തീ അണച്ചിരുന്നു. സാമൂഹദ്രോഹികൾ തീയിട്ടതാണെന്ന്‌ സംശയിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!