കണ്ണാടിപ്പറമ്പ്: സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായി പുലീപ്പി ഹിന്ദു എൽ.പി. സ്കൂളും ആഫിയ ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. മലപ്പട്ടം പി.എച്ച്.സി.അസിസ്റ്റൻ്റ് സർജ്ജൻ ഡോ. കെ. നിതിൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഓർത്തോ പിഡിയാക് സർജ്ജൻ ആഫിയ ക്ലിനിക്കിലെ ഡോ.കെ.ടി. മുഹമ്മദ് സിറാജ് നേതൃത്വം നൽകി. പ്രഥമ ശുശ്രൂഷാ പെട്ടിയും ഫാമിലി ഹെൽത്ത് കാർഡും ആശുപത്രി അധികൃതർ സ്കൂളിന് കൈമാറി. സ്കൂൾ മാനേജർ പി.സി.ദിനേശൻ, പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ്, ആഫിയ ക്ലിനിക് മാനേജർ പി. മിസ്ഹബ്, പ്രധാനാധ്യാപിക സി.വി. സുധാമണി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

