മയ്യിൽ:
സ്വത്തുക്കൾ വാങ്ങി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി കർണ്ണാടക സ്വദേശിയിൽ നിന്ന് 61 കോടിയിലധികം രൂപ പണമായും സ്വർണമായും കൈക്കലാക്കി വഞ്ചിച്ച കേസിൽ അഞ്ചുപേരെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസിന്റെ വിശദാംശങ്ങൾ:
ദക്ഷിണ കന്നട മൂഢബദ്രി ഹനുമന്ദ നഗർ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വലേരിയൻ ആൽബർട്ട് ഡിസൂസയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മയ്യിൽ അയനത്ത് വീട്ടിൽ രാധകൃഷ്ണൻ, കെ. ഒ പി. ഷീബ, കെ. ഒ.പി. ഷാരോൺ കുമാർ, കെ. ഒ.പി. രാഹുൽ, മാടായി വെങ്ങരയിലെ എസ്.ടി.പി അബ്ദുൽ ഗഫൂർ, മയ്യിൽ സ്വദേശി ഷൈജു എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്.
.
തട്ടിപ്പിന്റെ രീതി:
2010 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള നീണ്ട കാലയളവിലാണ് പ്രതികൾ ചേർന്ന് തട്ടിപ്പ് നടത്തിയത്.
• പരാതിക്കാരന്റെ പേരിൽ സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് പ്രതികൾ വാഗ്ദാനം നൽകി.
• ഇതിനായി വ്യാജ രേഖകൾ ചമയ്ക്കുകയും, അത് ഉപയോഗിച്ച് 61,86,94,149/- രൂപ (അറുപത്തിയൊന്ന് കോടി എൺപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി ഒരുനൂറ്റി നാൽപ്പത്തിയൊൻപത് രൂപ) പണമായും സ്വർണമായും മറ്റും പരാതിക്കാരനിൽ നിന്ന് കൈക്കലാക്കി.
• പണം ലഭിച്ച ശേഷം പരാതിക്കാരന് സ്വത്തുവകകൾ രജിസ്റ്റർ ചെയ്തു നൽകാതെയും, പണം തിരികെ നൽകാതെയും പ്രതികൾ വഞ്ചിക്കുകയായിരുന്നു.
വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മയ്യിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

