മയ്യിൽ ഐ.എം.എൻ.ജി.എച്ച്.എസ്.എസ്. 1978-79 ബാച്ച് ‘ലക്ഷിത്തിന്’ ചികിത്സാ സഹായം കൈമാറി

Kannadiparamba online news

മയ്യിൽ: മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ (IMNGHSS) 1978-79 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ലക്ഷിത്തിന് ചികിത്സാ സഹായം കൈമാറി.
ബാച്ചിലെ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച തുകയാണ് കൈമാറിയത്.
ചികിത്സാ സഹായ തുക ശ്രീ മാണിക്കോത്ത് സുരേന്ദ്രൻ ഏറ്റുവാങ്ങി.

സഹായം കൈമാറുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി. ബാച്ച് പ്രസിഡൻ്റ് കെ. ലക്ഷ്മണൻ, സെക്രട്ടറി എ.കെ. രാജ്മോഹൻ എന്നിവർ പങ്കെടുത്തു.

കൂടാതെ, മുഹമ്മദ് അഷറഫ്, യു.സി. ചന്ദ്രശേഖരൻ, കെ. മോഹനൻ, പി.വി. വത്സൻ, കെ. രാജൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ സഹപാഠിക്ക് കൈത്താങ്ങായതിലൂടെ മാതൃകയായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!