ഷാർജ: സമസ്ത പ്രവാസി സെൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് അസ്ലം അൽ അൽ മഷ്ഹൂർ തങ്ങൾ, ഷാർജ ശൈഖ് കുടുംബാംഗമായ ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ സംസാരിച്ച ശൈഖ് ഫൈസൽ പറഞ്ഞു:
ഗൾഫ് രാഷ്ട്രങ്ങളുടെ പുരോഗതിക്ക് മലയാളി പ്രവാസികളുടെ സംഭാവന അതുല്യമാണ്. ഇന്തോ–അറബ് ബന്ധങ്ങൾക്ക് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശക്തമായ പാരമ്പര്യമുണ്ട്.
പ്രവാസി സമൂഹം ഗൾഫ് രാജ്യങ്ങളുടെയും കേരളത്തിന്റെയും ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയാണെന്നും, സംയുക്ത ക്ഷേമ പദ്ധതികൾ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനാകുമെന്നും സൂചന നൽകി.
സാമൂഹിക – സാംസ്കാരിക വിഷയങ്ങൾ ഉൾപ്പെടെ സമകാലീന പ്രസക്തിയുള്ള വിഷയങ്ങളിൽ ഇരുവരും ആശയവിനിമയം നടത്തി.
കൂടിക്കാഴ്ചയിൽ സയ്യിദ് മുഹമ്മദ് അമീൻ അൽ മഷ്ഹൂർ തങ്ങൾ, ഹാരിസ് പള്ളിപ്പുഴ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

