കണ്ണൂർ: നഗരമധ്യത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏച്ചൂർ സ്വദേശിയായ ഇസ്മയിൽ (38) നെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ പി. എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെ എസ്എൻ പാർക്കിന് സമീപമാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞു നിർത്തി കത്തി കൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

