മയ്യിൽ: ലോക പ്രമേഹ ദിനമായ നവംബർ 14-നോടനുബന്ധിച്ച്, പ്രമേഹ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രമേഹ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
അധ്യക്ഷൻ: മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ.
രാഷ്ട്ര ധന്വന്തരി പുരസ്‌കാര ജേതാവ് ഇടൂഴി വൈദ്യർ ഡോ. ശ്രീ ഇടൂഴി ഭവദാസൻ നമ്പൂതിരിപ്പാട് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഡോ. ഐ. ഉമേഷ് നമ്പൂതിരി, മോഹനൻ കാരക്കീൽ, ലയൺ പി.കെ. നാരായണൻ, സുഭാഷ് കെ.വി., ഗോപിനാഥൻ എ. എന്നിവർ പ്രസംഗിച്ചു.
പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധ സന്ദേശങ്ങളുയർത്തിപ്പിടിച്ച് ലയൺസ് ക്ലബ്ബ് അംഗങ്ങളും ആരോഗ്യപ്രവർത്തകരും പങ്കെടുത്ത റാലി മയ്യിൽ ടൗണിലൂടെ സഞ്ചരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

