കണ്ണാടിപ്പറമ്പ്:
ഇന്ത്യയിലെ പൗരന്മാരായ ഞങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന നിയമവിരുദ്ധമായ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മഹിളാ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ക്യാമ്പയിൻ മഹിളാ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു.
വോട്ടർ പട്ടികയിലെ പേരുകൾ അന്യായമായി നീക്കം ചെയ്യുന്നത് ജനാധിപത്യാവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും അപമാനിക്കുന്നതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
വോട്ടവകാശം സംരക്ഷിക്കാനും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

