‘ജനനായകൻ സഖാവ് നായനാർ’ – സമരനായകന്റെ ജീവിതം നാടകമാവുന്നു

Kannadiparamba online news

പാപ്പിനിശ്ശേരി: കയ്യൂർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ സഖാവ് ഇ. കെ. നായനാരുടെ സമരജീവിതം നാടകമായി അരങ്ങിലെത്തുന്നു. ‘ജനനായകൻ സഖാവ് നായനാർ’ എന്ന പേരിൽ പാപ്പിനിശ്ശേരി BTR തിയറ്റർ ഒരുക്കുന്ന ഈ നാടകം നായനാരുടെ ബാല്യകാലം മുതൽ മുഖ്യമന്ത്രി പദത്തിലെത്തുന്നത് വരെയുള്ള സമരജീവിതത്തെ ആസ്പദമാക്കിയതാണ്.

നാടകത്തിന്റെ ടൈറ്റിൽ പ്രകാശനം CPI(M) കേന്ദ്ര കമ്മിറ്റിയംഗവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ. ഇ. പി. ജയരാജൻ നിർവഹിച്ചു.

നാടകം രചിച്ചത് CPI(M) കൊളച്ചേരി ലോക്കൽ സെക്രട്ടറിയും മയ്യിൽ ഏരിയാ കമ്മിറ്റിയംഗവുമായ പ്രശസ്ത നാടകകൃത്തായ ശ്രീധരൻ സംഘമിത്രയാണ്. സംവിധാന ചുമതല ശിവപ്രകാശ് വഹിക്കുന്നു.

പാപ്പിനിശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള 25-ഓളം അഭിനേതാക്കൾ പങ്കെടുക്കുന്ന ഈ വമ്പൻ നാടകം 2026 ജനുവരിയിൽ അരങ്ങിലെത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!