മയ്യിൽ: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 21, 22 തീയതികളിൽ കുറ്റിയാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിലാണ് ഈ വർഷത്തെ കലോത്സവം നടക്കുക.
കലോത്സവ ലോഗോയുടെ പ്രകാശനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. ചടങ്ങിൽ റിട്ട. പ്രൊഫ്. പി.എം.ജി. നമ്പീശൻ, മാനേജ്‌മെന്റ് പ്രതിനിധി ടി.വി. രാധാകൃഷ്ണൻ നമ്പ്യാർ, കെ. യ. രാജീവൻ, പ്രിൻസിപ്പൽ കെ. സ്നേഹജ, ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി സുരേഷ്‌കുമാർ, പ്രീതി രാമപുരം, പി.ടി.എ. പ്രസിഡന്റ് കൊടോളിപ്രം നാരായണൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ കലാപാടവവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പ്രതിബദ്ധതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഈ വർഷത്തെ കലോത്സവം എന്നതാണ് സംഘാടകരുടെ അഭിപ്രായം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

