പിണറായി:കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഉളിക്കൽ നുച്യാട് കൊടുവളം സ്വദേശി എ.കെ ഫവാസിനെ (25) യാണ്
പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണൻ്റെ നേതൃത്വത്തിൽ പിടി കൂടിയത്.
കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂർ ടൗണിലേക്ക് കടത്തുകയായിരുന്ന 8.5 ഗ്രാം എം.ഡി.എം എ യുമായി എടയന്നൂരിൽ വെച്ച് യുവാവ് പിടിയിലായത്.
ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ .59 എ. 5349 നമ്പർ വാഗണർ കാർ കസ്റ്റഡിയിലെടുത്തു.
കമ്മീഷണർ സ്ക്വാഡ് അംഗം കെ ബിനീഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ രണ്ടാഴ്ചക്കാലമായി സ്ക്വാഡിൻ്റെ നീരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള
എ. ടി. എസിൻ്റെ സഹായവും ലഭിച്ചിരുന്നു.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി കെ ഷിബു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാബു ജയേഷ് , എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ കെ ബിനീഷ് , പി ജലീഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ എം എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

