പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിന് പ്രൗഢ സമാപനം; ആതിഥേയരായ കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാംപ്യൻമാർ

kpaonlinenews

കണ്ണാടിപ്പറമ്പ്: നാലു ദിവസങ്ങളിലായി പാപ്പിനിശ്ശേരി ഉപജില്ലയിലെ കലാപ്രതിഭകൾ അരങ്ങ് തീർത്ത സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീരമായ സമാപനം. ആതിഥേയരായ ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് സ്കൂൾ, ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. ഹയർ സെക്കന്ററി സ്കൂൾ, അറബിക് കലോത്സവം, സംസ്കൃത കലോത്സവം ഓവറോൾ ട്രോഫിയും കണ്ണാടിപ്പറമ്പ് സ്കൂളിന് തന്നെ ലഭിച്ചു. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ പുലീപ്പി മാപ്പിള എൽ.പി സ്കൂൾ ചാംപ്യന്മാരായി. ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പിലെ പ്രധാന വേദിയായ ഹംസധ്വനിയിൽ നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ ബൈജു സ്വാഗത ഭാഷണം നടത്തി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) അഡ്വ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഉജ്ജ്വല ബാല്യ പുരസ്‌കാരം, (എച്ച്.എം ഫോറം അവാർഡ്) വജസ് രതീഷിന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ഹാഷിം എം.സി, സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ ടി.ഒയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ പാപ്പിനിശ്ശേരി ഉപജില്ലാ എ.ഇ.ഒ ബിജിമോൾ ഒ കെ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. നാറാത്ത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ഗീത എം വി (എച്ച് എം ദേശാസേവ യു പി എസ്, കണ്ണാടിപറമ്പ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പാപ്പിനിശ്ശേരി ഉപജില്ലയിലെ മുഴുവന്‍ എൽ.പി,യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ന്ററി വിദ്യാലയങ്ങളില്‍ നിന്നായി 5000-ത്തോളം വിദ്യാര്‍ഥികൾ മേളയുടെ ഭാഗമായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ലത നന്ദി പ്രകാശിപ്പിച്ചു.

Share This Article
Leave a comment
error: Content is protected !!