പെട്രോൾപമ്പ്, ഗ്യാസ് മേഖലയിലെ മിനിമം വേതന നിയമം നടപ്പാക്കണം

Kannadiparamba online news
Screenshot

കണ്ണൂർ : ഫ്യൂവൽ എംപ്ളോയീസ് യൂണിയൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി. രാഘവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ. പ്രേമരാജൻ, കെ. അശോകൻ, സിഐടിയു ജില്ലാ സിക്രട്ടറി കെ. അശോകൻ, കെ. ജയരാജൻ, വി.കെ. ബാബുരാജ്, ഒ.കെ. വിനീഷ്, കെ. പവിത്രൻ, എം.പി. രാജീവൻ എന്നിവർ സംസാരിച്ചു.

പെട്രോൾ പമ്പുകളിലും ഗ്യാസ് ഏജൻസികളിലും ജോലിചെയ്യുന്നവർക്കായുള്ള മിനിമം വേതനം വർഷങ്ങൾക്കു മുന്നേ പുതുക്കിനിശ്ചയിക്കപ്പെട്ടത് സ്റ്റേ ചെയ്യപ്പെട്ടതിൽ സർക്കാർ ഇടപെട്ട് തൊഴിലാളികൾക്ക് നിയമം നടപ്പിലാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!