കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Kannadiparamba online news
Screenshot

കണ്ണൂര്‍: കണ്ണൂരിലെ ചെറുകുന്നില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.

ചെറുകുന്ന് സ്വദേശിയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ ബിജുവിന്റെ വീടിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നു. 

സംഭവ സമയത്ത് ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. സംഭവ സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.

ബിജെപി-സിപിഐഎം സംഘര്‍ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്. ചെറുകുന്നില്‍ ഫ്‌ളക്‌സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് തര്‍ക്കമുണ്ടായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!