കണ്ണാടിപ്പറമ്പ്: മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനാഘോഷം കണ്ണാടിപ്പറമ്പ് പുല്ലുപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി.
പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണവും ഉൾപ്പെട്ട ചടങ്ങിൽ കോൺഗ്രസ് നേതാവ് എ. ഹരിദാസൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അസിബ് കണ്ണാടിപ്പറമ്പ്, ജനറൽ സെക്രട്ടറി സനിഷ് ചിറയിൽ, എം.വി ഉണ്ണികൃഷ്ണൻ, ഷൈലജ, ഗോവിന്ദൻ മാലോട്ട്, സജിവൻ നുമ്പള്ളി, അബ്ദുൾ ഖാദർ എം.കെ, നിസാർ, ഷമേജ്, രാഹുൽ, സലിം, ഉണ്ണികൃഷ്ണൻ, രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

