കണ്ണാടിപ്പറമ്പ്: സെപ്റ്റംബർ 22 മുതൽ ആരംഭിച്ച ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങോടെ പരിസമാപ്തി കുറിച്ചു.
എല്ലാ ദിവസങ്ങളിലും ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണം, സരസ്വതി മണ്ഡപത്തിലെ കലാസാംസ്കാരിക പരിപാടികൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവ അരങ്ങേറി.
മഹാനവമി ദിനത്തിൽ വാഹനപൂജയും വിജയദശമി ദിനത്തിൽ ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം എന്നിവയും നടന്നു.
പൂജകൾക്ക് ക്ഷേത്ര മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരി, ഇ.എൻ. ഗോവിന്ദൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. വിദ്യാരംഭ ചടങ്ങിന് കരിപ്പീലി ഇല്ലത്ത് കൃഷ്ണൻ മാസ്റ്റർ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദവിതരണം നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

