പാട്ടയം: കളഞ്ഞ് കിട്ടിയ മുക്കാൽ പവൻ സ്വർണ്ണ ബ്രേസ്ലേറ്റ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഇലക്ട്രീഷ്യനും പാട്ടയം കൂട്ടായ്മ സ്വയം സഹായ സംഘം അംഗവുമായ സത്യൻ പി.പി.
പാട്ടയത്തെ കെ.കെ മുസ്തഫയുടെ മകൾ ഷിഫയുടെ ബ്രേസ്ലേറ്റാണ് നഷ്ടപ്പെട്ടിരുന്നത്. ഇന്ന് രാത്രി 8 മണിക്ക് കൂട്ടായ്മ ഓഫിസിൽ വെച്ച് സത്യൻ ബ്രേസ്ലേറ്റ് കൈമാറി.
ഇന്ന് രാവിലെ തന്നെ കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസിൽ “ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടു” എന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടാണ് ബന്ധപ്പെട്ടവർ ഉടനെ ബന്ധപ്പെടുകയും ബ്രേസ്ലേറ്റ് ഉടമയ്ക്ക് തിരികെ ലഭിക്കുകയുമുണ്ടായി.
👉 നാട്ടുകാരുടെ പ്രശംസ നേടി സത്യന്റെ മാതൃകാപരമായ നടപടിയും കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസിന്റെ ഇടപെടലും.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

