കമ്പിൽ :ദേശീയ പാതയിൽ പരിയാരം ഏമ്പേറ്റിൽ നിയന്ത്രണം വിട്ട ഇക്കോ വാൻ മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴുപേർക്ക് പരിക്കേറ്റു. മയ്യിൽ കമ്പിൽ നിന്നും കാസർഗോട്ടെ ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നകമ്പിൽ സ്വദേശി അബുബക്കർ , ആമിന , സെറീന , അന്ന , സജ , ഷിഫ , ഹെമിൻ എന്നിവർക്കാണ് പരിക്കേറ്റത്. വാൻഡ്രൈവർ ജാബിർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ഏമ്പേറ്റിലായിരുന്നു അപകടം. ദേശീയപാത റോഡ് നിർമ്മാണം നടക്കുന്നതാഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

