കെ പി പ്രഭാകരനെ യു ഡി എഫ് അനുസ്മരിച്ചു

Kannadiparamba online news

പന്ന്യങ്കണ്ടി: കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ടും പഞ്ചായത്ത് യു ഡി എഫിന്റെ നേതൃനിരയിൽ പ്രമുഖനുമായിരുന്ന കഴിഞ്ഞ ദിവസം വിട പറഞ്ഞ ശ്രീ കെ പി പ്രഭാകരന് UDF കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം ആദരാഞ്ജലികൾ അർപ്പിച്ചു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റകോയ തങ്ങൾ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി പി സുമേഷ്, എൻ വി പ്രേമാനന്ദൻ, കെ. ബാലസുബ്രഹ്മണ്യൻ, എം. അനന്തൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി. യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കെ പി അബ്ദുൽ സലാം, കെ പി കമാൽ, എം കെ സുകുമാരൻ, കെ ഷാഹുൽ ഹമീദ്, മുനീർ മേനോത്ത്, കെ പി മുസ്തഫ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!