പാറപ്പുറം ഭാഗങ്ങളിൽ കുറുക്കന്റെ ആക്രമണം; ആറുപേർക്ക് പരിക്ക്

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ് : നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ഉൾപ്പെടുന്ന കോട്ടാഞ്ചേരി പ്രദേശത്ത് നിന്ന് കുറുക്കൻ്റെ കടിയേറ്റ് പന്ത്രണ്ട് പേർ കണ്ണൂർ ഗവ.. ഹോസ്പിറ്റലിൽ ചികിത്സ തേടി. മൂന്നുവയസ്സുകാരി അഭിനന്ദ ഉൾപ്പെടെ നിരവധി പേരെയാണ് കുറുക്കൻ്റെ കടിയേറ്റത് .മുജീബ്, ഖാദർ, കാനാടത്തിൽ കാർത്ത്യായനി, കാനാടത്തിൽ സജിത്ത്, പുതിയ വളപ്പിൽ രാജീവൻ, ജസ്ന മധു, ശ്രീലക്ഷ്മി ,ജമീല. ടി., കൃഷ്ണൻ , ആമിന ,മമ്മദ് എന്നിവരെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ കുറുക്കൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേർ എ.കെ.ജി ഹോസ്പിറ്റലിലും ഒരാൾ ഗവ: മെഡിക്കൽ കോളെജിലും ചികിത്സ തേടി. പരിക്കേറ്റവരെ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ ,മാത്തൻ പവിത്രൻ മടപ്പുരയ്ക്കൻ ഹരിദാസൻ എന്നിവർ ഹോസ്പിറ്റലിൽ സന്ദർശിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!