കോടിയേരിബാലകൃഷ്ണൻ വിടപറഞ്ഞിട്ട്‌ മൂന്ന് വർഷം

Kannadiparamba online news
Screenshot

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനം ഇന്ന്. കണ്ണൂർ പയ്യാമ്പലത്തും കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ മുഖ്യമന്ത്രി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യും.

പ്രത്യയശാസ്ത്ര കാർക്കശ്യം. പ്രായോഗിക രാഷ്ട്രീയ ചാതുരി. രണ്ടും സമാസമം ഉൾച്ചേർന്ന രാഷ്ട്രീയനേതാവായിരുന്നുകോടിയേരിബാലകൃഷ്ണൻ.നിറചിരിയാൽപിരിമുറക്കം നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തെപ്പോലും ലഘുവാക്കും.എതിരാളികളുടേയും സ്നേഹാദരങ്ങൾ നേടിയെടുക്കും. പാർട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെരക്ഷാദൗത്യവുമായിമുന്നിൽനിന്നു.കുടുംബത്തിന്എതിരേആരോപണംഉയർന്നപ്പോൾസെക്രട്ടറി സ്ഥാനംപോലുംത്യജിച്ചു. അങ്ങനെയും കോടിയേരി പ്രസ്ഥാനത്തിന് കവചം തീർത്തു.

അടിമുടിപാർട്ടി.അതായിരുന്നുഎക്കാലവുംകോടിയേരി.അനാരോഗ്യംവകവയ്ക്കാതെ കർമ നിരതനായി. ആരോഗ്യംതീർത്തുംമോശമാകുംവരെ പാർട്ടിയെ നയിച്ചു.പാർട്ടിയിലുംസർക്കാരിലുംഅധികാരസ്ഥാനങ്ങൾക്കു പിന്നാലേ കോടിയേരി അലഞ്ഞില്ല. എല്ലാംഅദ്ദേഹത്തെതേടിയെത്തി.മുഖ്യമന്ത്രികസേരയിലുംകോടിയേരിയെപ്രതീക്ഷിച്ചവർ ഏറെയാണ്. പാർട്ടിയിലുംമുന്നണിയിലും സമവായത്തിന്റെമുഖമായിരുന്നു കോടിയേരിക്ക്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!