കൊളച്ചേരി: കരിയിൽ വയലിലെ മാടത്തിൽ ഷീബയുടെ വീട് മണപ്പുറം ഹോം ഫിനാൻസ് ജപ്തി ചെയ്ത സംഭവത്തിൽ പ്രതിഷേധം ഉയർന്നു. അമ്മയെയും മകനെയും പുറത്തിറക്കി വീട്ടിൽ പൂട്ടിട്ടപ്പോൾ, ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ട് പൂട്ട് പൊളിച്ച് കുടുംബത്തെ തിരിച്ചുകയറ്റി.
കണ്ണൂർ ബ്രാഞ്ചിൽ നിന്ന് ഷീബ എടുത്തത് 3.5 ലക്ഷം രൂപയുടെ വായ്പയായിരുന്നു. ഇതിൽ 2 ലക്ഷം രൂപ തിരിച്ചടച്ചിട്ടും, ബാക്കിയുള്ള 1 ലക്ഷം രൂപ അടയ്ക്കാൻ ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അവധി നൽകാതെ ഷീബയെയും മകനെയും ഇറക്കിവിടുകയായിരുന്നു . ചോറ് വെച്ച കലം വരെ എടുക്കാൻ അനുവദിക്കാതെ കുടുംബത്തെ പുറത്താക്കിയ നടപടിയെ “തെമ്മാടിത്തരം” എന്ന് ഡിവൈഎഫ്ഐ വിമർശിച്ചു.
റവന്യൂ ഉദ്യോഗസ്ഥരോ പോലീസോ ഇല്ലാതെയാണ് ജപ്തി നടന്നതെന്ന് ആരോപണമുണ്ട്. കുടുംബത്തിന് വസ്ത്രം, മരുന്ന് തുടങ്ങിയവ എടുക്കാനുള്ള അവസരം പോലും അനുവദിക്കാതിരുന്നതായും സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ സംഘമിത്രയും, കമ്മിറ്റി അംഗം എം.വി. ഷിജിനും ആരോപിച്ചു.
സ്ഥാപനത്തിന്റെ ദാർഷ്ട്യവും ദിക്കാരവും നിറഞ്ഞ പെരുമാറ്റമാണ് ജീവനക്കാർ കാട്ടിയതെന്ന് നേതാക്കൾ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

