മാധവറാവു സിന്ധ്യ മതേതര നിലപാട് ഉയർത്തിപ്പിടിച്ച നേതാവ്: അഡ്വ. മാർട്ടിൻ ജോർജ്

Kannadiparamba online news
Screenshot

കണ്ണൂർ : കോൺഗ്രസിൻ്റെ മതേതര മൂല്യങ്ങളെ ജീവിതാന്ത്യം വരെ മുറുകെ പിടിച്ച നേതാവായിരുന്നു മാധവറാവു സിന്ധ്യയെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ 24ാം ചരമവാർഷികദിനാചരണം തളാപ്പിലെ മാധവറാവു സിന്ധ്യ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജകുടുംബത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളുണ്ടായിരുന്നിട്ടു പോലും കോൺഗ്രസിൻ്റെ മതേതര നിലപാടിൽ ഉറച്ചു നിൽക്കാൻ മാധവറാവു സിന്ധ്യ തയ്യാറായി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമാണ് മാധവറാവു സിന്ധ്യയുടെ ആകസ്മിക വേർപാട് സൃഷ്ടിച്ചതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.
ജോഷി കണ്ടത്തിൽ സ്വാഗതം പറഞ്ഞു. ടി ജയകൃഷ്ണൻ, ഒ. നാരായണൻ,ബിജു ഉമ്മർ, കല്ലിക്കോടൻ രാഗേഷ്,
ടി കെ അജിത്, കെ.മോഹനൻ, ഉഷ കുമാരി, സുനിൽ മണ്ടേൻ, പി.വിനോദ്, അനൂപ് ബാലൻ, വിഹാസ് അത്താഴക്കുന്ന്, കെ.പി.ജോഷിൽ , ശ്രീജിത്ത് മാസ്റ്റർ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!