കുറ്റ്യാട്ടൂർ വെറ്ററൻസ് ഫുട്ബോൾ ലീഗിൽ ആഴ്സണൽ ചാമ്പ്യന്മാർ.

Kannadiparamba online news

ചട്ടുകപ്പാറ:
ചട്ടുകപ്പാറ-കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മുൻകാല ഫുട്ബോൾ കളിക്കാരുടെ കൂട്ടായ്മയായ കുറ്റ്യാട്ടൂർ വെറ്ററൻസ് സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ലീഗ് കൊളപ്പ ഫുട്ബോൾ ഹബ് ടർഫിൽ നടന്നു.

ലീഗ് മത്സരങ്ങൾ വോളിബോൾ താരം അശോകൻ പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. നാലു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പോയിന്റ് നേടി ഫൈനലിലെത്തിയ ബാഴ്സലോനയും ആഴ്സണലും തമ്മിലുണ്ടായ മത്സരത്തിൽ ആഴ്സണൽ വിജയികളായി.

വിജയികൾക്ക് സമ്മാനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് സി നൽകി.

കണ്ണൂർ സിറ്റി പോലീസിന്റെ മൂന്നാമത് ജില്ലാ അത്ലറ്റിക് വാർഷിക മീറ്റിൽ
• 10 കിലോമീറ്റർ നടത്തത്തിൽ സ്വർണ്ണമെഡൽ
• 5 കിലോമീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഒ. പ്രതീഷിനെ ചടങ്ങിൽ അനുമോദിച്ചു.

മുൻ സന്തോഷ് ട്രോഫി താരം ശശി മയ്യിൽ വിശിഷ്ടാതിഥിയായി. സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി മിനേഷ് സ്വാഗതവും, മറ്റ് ഭാരവാഹികൾ ആശംസകളും അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!