മയ്യില്‍: ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഇടൂഴി നവരാത്രിസാംസ്കാരികോൽസവം ഡോ. വി. ശിവദാസന്‍ എം. പി. ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ കെ.കെ. മാരാര്‍ മുഖ്യാഥിതിയായിരുന്നു. ഡോ.ഐ.ഭവദാസന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ.ഐ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ.പി.വി. ധന്യ.പി.വി ചടങ്ങില്‍ സംസ്കൃത പണ്ഡിതൻ ഡോ.കെ.എച്ച്. സുബ്രഹ്മണ്യന് ആദരവ് സമര്‍പ്പണവും ക്ഷേത്രകലാ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഒ.എം. മധുസൂദനന് അനുമോദനവും നടന്നു. തുടർന്ന് ഫ്യൂഷന്‍ ഡാന്‍സ്, തിരുവാതിരക്കളി, ക്ലാസിക്കല്‍, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

