കണ്ണൂർ: കലാകാരൻ എന്ന നിലയിലും, കണ്ണൂരിന്റെ സ്വന്തം പുത്രനായും ജനങ്ങൾ നൽകിയ സ്‌നേഹത്തോട് നന്ദി രേഖപ്പെടുത്തി പ്രശസ്ത നടൻ ആസിഫലി. ഞായറാഴ്ച അവധിയുടെ ആലസ്യം മറന്ന് ദസറ നഗരിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം, അദ്ദേഹത്തിന്റെ ഓരോ വാക്കും നിറകയ്യടികളോടെ ഏറ്റെടുത്തു.
കണ്ണൂർ ദസറയുടെ ആറാം ദിനത്തിൽ സെലിബ്രിറ്റി ഗസ്റ്റായി എത്തിയ ആസിഫലി, ജനങ്ങൾ നൽകിയ അതിരില്ലാത്ത സ്നേഹം തന്നെയാണ് തന്റെ വലിയ സമ്പത്ത് എന്നും, കണ്ണൂരിന്റെ അതിഥി സൽക്കാരമാണ് ഏറ്റവും മനോഹരം എന്നും പറഞ്ഞു.
പരിപാടിയിൽ ഗായകൻ അജയ് ഗോപാൽ നയിച്ച ബാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആസിഫലി ലോഞ്ച് ചെയ്തു. കിയാൽ ഡയറക്ടർ ഡോ. ഹസ്സൻകുഞ്ഞി എം.പി വിശിഷ്ടാതിഥിയായി പങ്കെടുത്തപ്പോൾ, കണ്ണൂർ ദസറ കണ്ണൂർ ഒന്നാകെ നെഞ്ചേറ്റുന്ന മഹോത്സവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഗീതവിരുന്നിൽ അജയ് ഗോപാൽ നയിച്ച ടീം, മോളിവുഡ്, കോളിവുഡ്, ടോളിവുഡ് ഹിറ്റ് ഗാനങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശഭരിതരാക്കി. പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ കൈയടി കൊള്ളിച്ച സംഗീതവിരുന്ന്, ദസറാ രാവിനെ സംഗീതോത്സവമാക്കി മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

