കണ്ണൂർ : കണ്ണൂർ – തലശേരി ദേശീയപാതയിൽ മേലേ ചൊവ്വ നന്ദിലത്തിന് സമീപം സ്വകാര്യ ബസ് നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ ഇടിച്ചു നിരവധി പേർക്ക് പരുക്കേറ്റു. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇന്ന് രാത്രി എട്ടുമണിയോടെ അപകടത്തിൽപ്പെട്ടത്. പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ 16 പേരെ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയുള്ള ട്രിപ്പായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

