ലൈബ്രറിക്കുനേരെ അക്രമം അഞ്ചുപേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

പഴയങ്ങാടി : പുതിയങ്ങാടിയിലെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിനു നേരെ അക്രമം നടത്തിയ സംഭവത്തിൽ പരാതിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. പുതിയങ്ങാടി പ്രദേശവാസികളായ കെ എം റംഷാദ്, കെ.എം ആഷിഖ്, കെ എം ജാഫർ,കെ പി സലാഹ്, എം. നൗഷാദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത് മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗവും മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പുതിയങ്ങാടിയിലെ സഹീദ് കായിക്കാരൻ്റെ പരാതിയിലാണ് കേസെടുത്തത്. 25 ന് വ്യാഴാഴ്ച രാത്രി 9.30 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. മരവടിയുമായി ലൈബ്രറിയുടെ അകത്ത് കയറിയ പ്രതികൾ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന പരാതിക്കാരനെ വാതിൽ അടച്ച് പുറത്തുപോകാൻ അനുവദിക്കാതെ അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ലൈബ്രറിയുടെ അലമാര തകർത്ത് 15000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!