മോട്ടോർ തൊഴിലാളി പ്രതിനിധികൾക്കായി KILE പരിശീലന ക്യാമ്പ്

Kannadiparamba online news

കണ്ണൂർ: കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ & എംപ്ലോയ്മെൻ്റ് (KILE), മോട്ടോർ തൊഴിലാളി പ്രതിനിധികൾക്കായി “Excellence Redefined” എന്ന ആശയവുമായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ബ്രോഡ് ബീൻ ഹോട്ടൽ ലക്സസ് ഹാളിൽ നടന്ന ക്യാമ്പിൽ STU വിനെ പ്രതിനിധീകരിച്ച് മോട്ടോർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. ഉമ്മർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ റാസിഖ് മടക്കര, ഭാരവാഹികളായ ടി. പി. ശിഹാബ് പൂവ്വം, ഉസ്മാൻ മംഗര ചപ്പാരപ്പടവ്, കെ. എം. റാഷിദ് കണ്ണാടിപ്പറമ്പ്, എം. കെ. ജലാലുദ്ദീൻ മാട്ടൂൽ എന്നിവർ പങ്കെടുത്തു.

പരിശീലനത്തിൽ പങ്കെടുത്തവർക്ക് KILE നൽകുന്ന സർട്ടിഫിക്കറ്റും ഉപഹാരവും പ്രോഗ്രാം കോർഡിനേറ്റർ വിജയ് വിൽസിൽ നിന്ന് വിതരണം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!