കണ്ണാടിപ്പറമ്പ് ∙ നവരാത്രിയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിവിധ പൂജകളും കലാസാംസ്കാരിക പരിപാടികളും നടക്കും.
എല്ലാ ദിവസവും രാവിലെ 7 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ, വൈകുന്നേരം 6.30ന് വിവിധ മാതൃസമിതി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണം നടക്കും. തുടർന്ന് രാത്രി 7 മണിക്ക് കലാപരിപാടികൾ അരങ്ങേറും.
നാളെ (സെപ്റ്റംബർ 24) പ്രത്യേക പ്രഭാഷണം നടക്കും. “നവവിധ ഭക്തിയും ശുദ്ധിയും – നിത്യജീവിതത്തിൽ ലളിതമായി അനുഷ്ഠിക്കാവുന്ന അഷ്ടശുദ്ധി” എന്ന വിഷയത്തിൽ ആർട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകൻ ഏകാനാഥ് പുത്തൻകുടി പ്രഭാഷണം നടത്തും.
ഭക്തജനങ്ങളെ മുഴുവൻ പരിപാടികളിലേക്കും സംഘാടകർ സ്വാഗതം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

