കണ്ണൂർ: ഏഴരക്കോടി തട്ടിപ്പ് കേസ് — ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയായി, കുറ്റപത്രം സമർപ്പിച്ചു.

Kannadiparamba online news

കണ്ണൂർ: കണ്ണൂരിലെ പ്രശസ്തമായ കൃഷ്ണ ജ്വല്ലറിയിൽ നിന്നുള്ള ഏഴരക്കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു.

സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ. സിന്ധുവിനെയും ഭർത്താവ് ബാബുവിനെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. 2023-ൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു.

എസ്.പി. എം.പി. വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ അനീഷ് ബി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ സംഘത്തിൽ എസ്.ഐ. കെ. ശ്രീജിത്ത്, എ.എസ്.ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.

65 രേഖകളും 60 സാക്ഷികളെയും ചോദ്യം ചെയ്ത ശേഷം കുറ്റപത്രം ചൊവ്വാഴ്ച കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ചു.

കൃഷ്ണ ജ്വല്ലറി മാനേജിങ് പാർട്ണർ ഡോ. സി.വി. രവീന്ദ്രനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം നടത്തി ഏഴരക്കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് കേസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!