കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ ‘ദെസ്താൻ’ ഹസനാത്ത് ആർട്ട് ഫെസ്റ്റിന് തുടക്കം കുറിച്ചു. മുന്നൂറ്റിയമ്പതിലധികം മത്സരയിനങ്ങളിലായി, മുന്നൂറിലധികം മത്സരാർത്ഥികൾ തമ്മിൽ മാറ്റുരക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ നിർവഹിച്ചു.
ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ അഫ്നാൻ കിടങ്ങഴം മുഖ്യാതിഥിയായി.
ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ. എൻ. മുസ്തഫ ഹാജി, അനസ് ഹുദവി, കെ. പി. അബൂബക്കർ ഹാജി, അസീസ് ബാഖവി, ഖാലിദ് ഹാജി, മായീൻ മാസ്റ്റർ, ഡോ. ഇസ്മാഈൽ ഹുദവി, ഉനൈസ് ഹുദവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സുഫിയാൻ വിളക്കോട് സ്വാഗതവും, സിനാദ് പുല്ലൂപ്പി നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

