കമ്പിൽ: കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ ബസുകൾ നിർത്താത്തത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.
സ്കൂൾ വിട്ടിറങ്ങുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരങ്ങളിൽ ബസ്സുകൾ കിട്ടാതെ ഏറെ വൈകിയാണ് വീടുകളിൽ എത്തുന്നതെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയിച്ചു.
വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി നേരിട്ട് ബസ് സ്റ്റോപ്പുകളിൽ പരിശോധന നടത്തി. നിർത്താതെ പോയ ബസ്സുകളുടെ ലിസ്റ്റ് തയ്യാറാക്കി എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി, പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ട്രഷറർ സാലിം പി.ടി.പി എന്നിവർ ചേർന്ന് മയ്യിൽ പോലീസ് സ്റ്റേഷൻ SHO-യ്ക്ക് പരാതി നൽകി.
സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന ബസ്സുകൾക്കെതിരെ ഫൈൻ ഉൾപ്പെടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മയ്യിൽ SHO ഉറപ്പു നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

