മയ്യിൽ:
അദ്യാക്ഷരം പകർന്നുനൽകിയ പ്രഥമ വിദ്യാലയമായ കയരളം നോർത്ത് എ എൽ പി സ്കൂളിന് പബ്ലിക് അഡ്രസ് സിസ്റ്റം സ്നേഹസമ്മാനമായി നൽകി പ്രവാസിയും പൂർവ്വ വിദ്യാർത്ഥിയുമായ കയരളം ഒറപ്പടിയിലെ വി.വി സുർജിത്ത് കുമാർ. 400 വാട്ട്സ് പവേഡ് സ്പീക്കർ, മിക്സ്ർ, സ്പീക്കർ സ്റ്റാന്റ് ഉൾപ്പെടെ 35000 രൂപ വിലവരുന്ന ശബ്ദസംവിധാനമാണ് സ്കൂളിന് സമ്മാനിച്ചത്. സപ്തംബർ 24 ബുധനാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ഇ നിഷ്കൃത ചടങ്ങിൽ അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ എ.പി സുചിത്ര, തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.വി നാരായണൻ എന്നിവർ മുഖ്യാതിഥികളാവും. എം.വി സുലോചന പബ്ലിക് അഡ്രസ് സിസ്റ്റം സ്കൂളിന് കൈമാറും. കെ ശ്രീലേഖ, കെ.പി ജിഷ, ടി.പി പ്രശാന്ത്, എ.ഒ ജീജ എന്നിവർ സംസാരിക്കും. തുടർന്ന് സ്കൂൾ കലോത്സവവും അരങ്ങേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

