മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ജഗന്നാഥൻ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
എയ്സ് ബിൽഡേഴ്സ് മയ്യിൽ, ഫാത്തിമ ക്ലിനിക്, നാച്ചുറൽ സ്റ്റോൺ, വ്യാപാരി വ്യവസായി സമിതി, ടാബ്കോ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. എല്ലാ കളിക്കാരും അണിനിരന്ന മാർച്ച് പാസ്റ്റ് പരിപാടിയുടെ ഭാഗമായി നടന്നു.
മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവി മാണിക്കോത്ത്, കെ. ബിജു, രാജ്മോഹൻ, എ.കെ.എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, മോഹനൻ കാരക്കിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബാബു പണ്ണേരി സ്വാഗതവും സി. പ്രമോദ് നന്ദിയും അറിയിച്ചു.
ആദ്യ മത്സരത്തിൽ നാച്ചുറൽ സ്റ്റോൺ പാടിക്കുന്ന് 7 വിക്കറ്റിന് ഫാത്തിമ ക്ലിനിക്കിനെ പരാജയപ്പെടുത്തി. നാച്ചുറൽ സ്റ്റോൺ ടീമിലെ സവാദ് മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

