കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം തിങ്കളാഴ്ച ആരംഭിക്കും

Kannadiparamba online news


കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ
നവരാത്രിയോടനുബന്ധിച്ച്, സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ വിവിധ പൂജകളും കലാസാംസ്കാരിക പരിപാടികളും നടക്കും. എല്ലാ ദിവസവും രാവിലെ ഏഴിനു ക്ഷേത്രം മാതൃസമിതിയുടേയും വൈകുന്നേരം 6.30 നു വിവിധ മാതൃസമിതി ഗ്രൂപ്പുകളുടെയും ലളിതാസഹസ്രനാമ പാരായണവും തുടർന്ന് വൈകുന്നേരം 7 മണി മുതൽ കലാപരിപാടികളും അരങ്ങേറും. 29ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഗ്രന്ഥം വെപ്പ്, ദീപാരാധനക്കു ശേഷം ഗ്രന്ഥ പൂജ, ഒൿടോബർ
1 ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ വാഹനപൂജ, ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ ഏഴിന് ഗ്രന്ഥമെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.
സപ്തമ്പർ 22 ന് തിങ്കളാഴ്ച നീലാംബരി കലാ കൂട്ടായ്മയുടെ നൃത്താർച്ചന,
കെവി ബിജു നയിക്കുന്ന 7 നോട്ട്സ് ബാംഗ്ലൂർൻ്റെ കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.23ന്
ആർട്ട് ഓഫ് ലിവിങ് കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന ഭജൻസ്
24 ന് ബുധനാഴ്ച ചിലങ്ക മയ്യിലിന്റെ തിരുവാതിര,
സഞ്ജു മാമ്പയിലിന്റെ നേതൃത്വത്തിൽ SM ഓർക്കസ്ട്ര കണ്ണൂരിന്റെ കരോക്കെ ഗാനമേള
25ന് വ്യാഴാഴ്ച ഈശാനമംഗലം മാതൃസമിതിയുടെ കോൽ തിരുവാതിര, അനഘ സി, കാർത്തിക് പി ഐ എന്നിവരുടെ കരോക്കെ ഗാനാലാപനം. തുടർന്ന്
പ്രഭാഷണം:
“നവവിധ ഭക്തിയും ശുദ്ധിയും”
സീനിയർ ആർട്ട് ഓഫ് ലിവിങ് ടീച്ചർ
ശ്രീ.ഏകനാഥ് പുത്തൻകുടി, പയ്യന്നൂർ
26ന് വെള്ളിയാഴ്ച കൈകൊട്ടിക്കളിയും തിരുവാതിരയും ശിവരാഗം ടീം ആറ്റടപ്പ അവതരിപ്പിക്കും.
സുഷമ പാപ്പിനിശേരിയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി,
വൈശാഖി, ഋത്വിക രൺദീപ്,അതിഷി
എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്,
ആർട്ടിസ്റ്റ്
ദിലേഷ് മലപ്പട്ടം അവതരിപ്പിക്കുന്ന
“ചിത്രഗീത് “
(ചിത്ര-ഗാന വിസ്മയം) തുടങ്ങിവയും നടക്കും.
27 ന് തെരു കലാകൂട്ടായ്മയുടെ നൃത്തനൃത്യങ്ങൾ.
28 ന്
ഈശാനമംഗലം മാതൃസമിതിയുടെ ലളിതാസഹസ്രനാമം, തിരുവാതിര, ശാസ്താ നൃത്തവിദ്യാലയം മരുതായിയുടെ തിരുവാതിര, ധന്യാസുധാകരനും സംഘവും അവതരിപ്പിക്കുന്ന രാഗമാലിക എന്നീ പരിപാടികൾ ഉണ്ടായിരിക്കും.
29ന് തിങ്കളാഴ്ച
ആദിത്യ രാജീവിന്റെ ഗാനാർച്ചന
30 9 25 ചൊവ്വാഴ്ച ചൊവ്വാഴ്ച തപസ്യ മയ്യിൽ അവതരിപ്പിക്കുന്ന
തിരുവാതിര,
അജയ് ഗോവിന്ദ് നാറാത്തിന്റെ ഭരതനാട്യം, ശ്രീരാഗം സംഗീത കലാക്ഷേത്രം പുതിയതെരു ഒരുക്കുന്ന ഗാനമാലിക.
ഒക്ടോബർ1 ന് ആരുഷി,പാർവ്വണ, ജാൻവി ജയൻ ഈശാന മംഗലത്തിന്റെ ഡാൻസ്,
ശിവം സ്കൂളിന്റെ ഭജനാമൃതം,സംഗീത പരിപാടി എന്നിവ അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!