കൊളച്ചേരി: ഹരിത കർമ്മസേന അംഗങ്ങളിൽ നിന്ന് മുദ്രപേപ്പറിൽ എഗ്രിമെൻ്റ് വാങ്ങാനുള്ള കൊളച്ചേരി പഞ്ചായത്തിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് CPI(M) കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹരിത കർമ്മസേന രൂപീകരിച്ചിട്ടുള്ളത്, കേരളത്തിലെ മറ്റേതെങ്കിലും പഞ്ചായത്തും ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും കമ്മിറ്റിയുടെ ആരോപണമാണ്.
ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ ഹരിത കർമ്മസേനാംഗങ്ങൾ 500 രൂപയുടെ മുദ്രപേപ്പർ വാങ്ങി ഒപ്പിട്ട് പഞ്ചായത്തിൽ ഏൽപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതായി വിവരമുണ്ട്. സർക്കാർ നിർദ്ദേശമില്ലാതെ പഞ്ചായത്ത് സെക്രട്ടറി എടുത്ത നടപടി പിൻവലിക്കണമെന്ന് CPI(M) ആവശ്യപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പഞ്ചായത്ത് സെക്രട്ടറി ബി. അഭയൻ തീരുമാനം നടപ്പാക്കില്ലെന്ന് ഉറപ്പു നൽകി. CPI(M) ലോക്കൽ സെക്രട്ടറിമാരായ ശ്രീധരൻ സംഘമിത്ര, കെ. അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗം കെ.വി. പവിത്രൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.കെ. അജിത, കെ. പ്രിയേഷ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

