കടയിൽ കയറി പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ

Kannadiparamba online news

പയ്യന്നൂർ : ടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പിടികൂടി വ്യാപരികൾ പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് കൊല്ലം സ്വദേശി ബാബു (62) വിനെയാണ് പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറിയത്. വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ ടൗണിലെ അർച്ചന ബാറിന് സമീപം പ്രവർത്തിക്കുന്ന പൊതുവാൾ ബ്രാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കോറോം കോക്കോട്ടെ ഇ.കുഞ്ഞിക്കണ്ണന്റെ 6500 രൂപ അടങ്ങിയ ബേഗാണ് പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞത്.
കടയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച വ്യാപാരികൾ മോഷ്ടി ച്ചയാളെ തിരിച്ചറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ
ഉച്ചയ്ക്ക് സെൻട്രൽ ബസാറിലെ മറ്റൊരു ബ്രാസ് കടയിൽ ഇയാൾ എത്തിയപ്പോഴാണ് തലേ ദിവസം മോഷണം നടത്തിയ വിരുതനെ തിരിച്ചറിഞ്ഞത്. വിവരമരിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരനായ കുഞ്ഞിക്കണ്ണന്റെ കൈക്ക് കടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെവ്യാപാരികളും നാട്ടുകാരുംപിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ ഇയാൾ ദേഹാസ്വാസ്ഥ്യം പ്രകട പ്പിച്ചതിനെ തുടർന്ന് പോലീസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!