കണ്ണൂർ. ഡോക്ടറുടെ കുറിപ്പടിയിലെ മരുന്ന് മാറി നൽകിയെന്ന പരാതിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനെതിരെ ടൗൺ പോലീസ് കേസെടുത്തു. തളിപ്പറമ്പ കുപ്പം വൈരാംക്കോട്ടത്തെ കെ പി.ഷൈമയുടെ പരാതിയിലാണ് കണ്ണൂരിലെ ഐശ്വര്യ മെഡിക്കൽസിലെ ജീവനക്കാരൻ പ്രസൂണിനെതിരെ കേസെടുത്തത്. ഈ മാസം 6 ന് കണ്ണൂർ ആശ്രയ മെഡിക്കൽസിലെ ജീവനക്കാരിക്ക് ആശ്രയ മെഡിക്കൽസിലെ ജീവനക്കാരനായ പ്രതി ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് നൽകി.
മരുന്ന് മാറി നൽകിയതിൽ പരാതിക്കാരി അസുഖം ബാധിച്ച് ചികിത്സയിലായി എന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

