ബോംബും ‘എസ്’ കത്തിയും വാളും പ്രദർശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ

Kannadiparamba online news
Screenshot

ചിറ്റാരിപ്പറമ്പ്:

സംഘർഷസാധ്യത നിലനിൽക്കുന്ന ചിറ്റാരിപ്പറമ്പ് മേഖലയിൽ അർധരാത്രി ഏറുപടക്കം എറിഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിൽ കണ്ണവം പൊലീസ് സ്വമേധയാ കേസെടുത്തു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ചൂണ്ടയിലെ അമ്മാറമ്പിന് സമീപം സ്ഫോടക വസ്തു എറിഞ്ഞത്.

സ്ഫോടനത്തെ തുടർന്ന് സമീപവാസിയായ നാരോത്ത് ശശിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയതായും പരാതിയുണ്ട്.

അതേസമയം, ബോംബും എസ്‌കത്തിയും വാളും പ്രദർശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഇല്ലപ്പറമ്പ് സ്വദേശി വി. സുധീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എസ്ഡിപിഐ പ്രവർത്തകന്റെ ഓർമ്മദിനത്തിൽ എസ്‌കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ പങ്കുവച്ചത് വിവാദമായിരുന്നു.

സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും പ്രദേശത്ത് കർശനമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!