തളിപ്പറമ്പ്:
തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 550 ഗ്രാം ഉണക്ക കഞ്ചാവുമായി ഒരാൾ പിടിയിൽ. കാഞ്ഞിരങ്ങട് സ്വദേശി രാജു (48) നെയാണ് തളിപ്പറമ്പ് ടൗൺ ഭാഗത്ത് നിന്നും എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പേരിൽ NDPS കേസെടുത്തു.
റെയ്ഡ് എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം, മനോഹരൻ വി.വി., പ്രിവന്റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ, ഫെമിൻ, മുഹമ്മദ് ഹാരിസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം 820 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

