പയ്യന്നൂർ കോളേജിൽ എസ് എഫ് ഐ-കെ.എസ്.യു സംഘർഷം

Kannadiparamba online news
Screenshot

പയ്യന്നൂർ :പയ്യന്നൂർ കോളേജിൽ എസ്.എഫ് ഐ.-
കെഎസ്‌യു സംഘർഷം രണ്ടു പേർക്ക് പരിക്ക്.
എസ്എഫ്ഐ പയ്യന്നൂർ കോളേജ് യൂണിറ്റ് പ്രസിഡണ്ടും എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗവും രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയുമായ എം. അഹാം (19), കെ എസ് യു. നേതാവ് ചാൾസ് സണ്ണി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ തുടർന്ന് കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാൾസ് അണ്ണിയുടെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന കെഎസ്‌യു ഗുണ്ടകൾ ക്യാമ്പസിൽ കടന്നു കയറുകയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുവെന്ന് പരിക്കേറ്റ എസ്.എഫ് ഐ.പ്രവർത്തകർ പറയുന്നു. പരിക്കേറ്റ പ്രവർത്തകരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ എസ്.യു പ്രവർത്തകൻ
ചാൾസ് സണ്ണിയെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്. എഫ് ഐ.അക്രമം അവസാനിപ്പിക്കണം ; എപി നാരായണൻ

പയ്യന്നൂർ കോളേജ് കെ എസ് യു യൂനിറ്റ് പ്രസിഡണ്ട് ചാൾസ് സണ്ണിയെ കോളേജ് കാമ്പസ്സിനകത്ത് വെച്ച് എസ് എഫ് ഐ ക്കാരായ അശ്വിൻ കണ്ടങ്കാളിയുടെ നേതൃത്വത്തിൽ ഒരു സംഘം ഗുണ്ടകൾ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതു അപലപനീയവും പ്രതിഷേധാർഹവുമാണെന്നും എസ്.എഫ് ഐഅക്രമം നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസ്സെടുക്കണമെന്നുഅദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!