കണ്ണൂർ: സെപ്റ്റംബർ 19, വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ട്രാൻസ്ഫോമർ പരിധികളിലെ മെയിന്റനൻസ് പ്രവൃത്തികൾക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.
ചാലോട്: രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കുഞ്ഞാലി പള്ളി, ആയിപ്പുഴ മരമിൽ, ടാറ്റാ ടവർ, എസ്‌ബിഐ ചാലോട്, കാനച്ചേരി ആശ്രമം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ മുല്ലക്കൊടി, അറാക്കാവ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഒൻപതാം മൈൽ, ലളിത ഓയിൽ മിൽ, ഐടിഎം കോളേജ് മേഖലകളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: രാവിലെ 8 മുതൽ 10 വരെ പാട്യം റോഡ്, മതുക്കോത്ത്, ചേലോറ, റിഷീശ്വരം ടെമ്പിൾ, പെരിങ്ങളായി, ശ്രീറോഷ് 1, 2, 3 മേഖലകളിൽ. രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വലിയകുണ്ട് കോളനി, സൂര്യ 1, സൂര്യ 2, നവഭാരത് കളരി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ചെമ്പിലേരി, പന്നിയാൽ മേഖലകളിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മൈക്കിൾഗിരി, മൊളൂർ മേഖലകളിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കമ്പിൽ തെരു, ഹസ്സായി, കമ്പിൽ ടൗൺ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

