കണ്ണൂർ ദസറക്ക് ഒരുങ്ങി നഗരം

Kannadiparamba online news
Screenshot

കണ്ണൂർ ❘ നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കി, കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷമായ ദസറയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ട്രേറ്റ് മൈതാനത്താണ് പരിപാടികൾ അരങ്ങേറുന്നത്.

ദസറയുടെ പ്രചാരണാർത്ഥം സെപ്റ്റംബർ 20-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വിളക്കുംതറ മൈതാനിയിൽ നിന്ന് ടൗൺസ്ക്വയറിലേക്ക് വിളംബര ഘോഷയാത്ര നടക്കും. ഞായറാഴ്ച വൈകുന്നേരം 4.30 ന് പയ്യാമ്പലത്ത് ജില്ലയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെയും സംഗമം നടക്കും. സംഗമത്തിൽ ജില്ലയിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളെയും ഇൻഫ്ലുവൻസേഴ്സിനെയും പരിചയപ്പെടുത്തും.

പരിപാടിയോടനുബന്ധിച്ച് കളരിപ്പയറ്റ് പ്രദർശനം, ഫയർ ഡാൻസ്, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും 9847061799 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ചെയർമാൻ മുസ്ലിഹ് മഠത്തിലും കൺവീനർ പി. ഇന്ദിരയും അറിയിച്ചു.

ദസറയോട് അനുബന്ധിച്ച് നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാപാരികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബെലെനോ കാർ, സ്കൂട്ടർ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!