വയോധികയുടെ മൂന്നര പവന്റെ മാല കവർന്നു

Kannadiparamba online news
Screenshot

ചക്കരക്കൽ. ജോലിക്കിടെ ഫ്ലോർ മിൽ ജീവനക്കാരിയുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞു . വലിയന്നൂർ കടാങ്കോട് റോഡിലെ ശ്രുതി ഫ്ലോർ മില്ലിലെ ജീവനക്കാരി പുത്തൻ വീട്ടിൽ ശ്രീദേവി (79) യുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ജോലിക്കിടെ മില്ലിലേക്ക് കയറി വന്ന മോഷ്ടാവ്പിടിച്ചു തള്ളി പരാതിക്കാരിയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചെടുക്കുകയും സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. വീഴ്ചയിൽ പരാതിക്കാരിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!